പ്യോംഗ്യാംഗ്: അപകീര്‍ത്തികരമായ വാര്‍ത്ത കൊടുത്തതിന് ബി.ബി.സി വാര്‍ത്താ സംഘത്തെ ഉത്തരകൊറിയ പുറത്താക്കി. റൂബര്‍ട്ട് വിങ്ഫില്‍ഡ് ഹെയ്സിനെയും പ്രൊഡ്യൂസര്‍ മരിയ ബെയ്ന്‍, ക്യാമറമാന്‍ മാത്യു ഗോദാര്‍ഡ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഉത്തരകൊറിയ നാടുകടത്തിയത്.
36 വര്‍ഷങ്ങള്‍ക്കു ശേഷം പ്യോംഗ്യാംഗില്‍ നടക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ ഉദ്ഘാടന സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സംഘത്തെ ഉത്തരകൊറിയന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നൊബേല്‍ സമ്മാന ജേതാക്കളുടെ ഒരു സംഘത്തെയും ഇവര്‍ക്കൊപ്പം പുറത്താക്കിയിട്ടുണ്ട്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇവരെ വിമാനത്താവളത്തിലേക്ക് അയക്കുകയായിരുന്നു. പ്യോംഗ്യാംഗിലെ ജന ജീവിതത്തെ തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ ബി.ബി.സി വാര്‍ത്താസംഘം പുറത്ത് വിട്ടിരുന്നു.
ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉത്തരകൊറിയന്‍ ഭരണകൂടം പ്രകടിപ്പിച്ചത്. 12 രാജ്യങ്ങളില്‍ നിന്നായി 128 മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരകൊറിയ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. വാര്‍ത്താസംഘത്തെ പുറത്താക്കിയതായി നോര്‍ത്ത് നാഷണല്‍ പീസ് കമ്മിറ്റിയുടെ സെക്രട്ടറി ഓറ്യോംഗ് പറഞ്ഞു. ഡെമോക്രാറ്റിക്ക് പീപ്പിള്‍സ് ഓഫ് കൊറിയയുടെ അധികാരത്തിലുള്ള പ്രദേശങ്ങളില്‍ ഇനി ഒരിക്കലും ഈ സംഘത്തിനു പ്രവേശാനുമതി നല്‍കില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.