ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി

ഗസ്സ: അതിര്‍ത്തിയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം ബുധനാഴ്ച ഗസ്സ മുനമ്പിനുനേരെ തുടങ്ങിയ വ്യോമാക്രമണം ശക്തമാക്കി. വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ സൈന അല്‍ ഒമര്‍ എന്ന യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ബയ്ത് ലാഹിയയിലും തെക്കുകിഴക്കന്‍ പ്രദേശമായ ഖാന്‍ യൂനിസിലുമാണ് വെള്ളിയാഴ്ച വ്യോമാക്രമണമുണ്ടായത്. രണ്ടിടത്തും നാലു കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. ബുധനാഴ്ചക്ക് ശേഷം അധിനിവേശ സൈന്യം നാലുതവണ വ്യോമാക്രമണം നടത്തി. 2014ല്‍ 2200 പേരുടെ ജീവനെടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം മുനമ്പിലെ സാഹചര്യം വീണ്ടും കലുഷിതമാവുന്ന സൂചനയാണ് ആക്രമണങ്ങള്‍ നല്‍കുന്നത്.
അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനികര്‍ക്കുനേരെ നടത്തിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഗ്രൂപ് ഏറ്റെടുത്തു. സാഹചര്യം വിലയിരുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വെള്ളിയാഴ്ച രാവിലെ സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തു.
 20ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സ മുനമ്പിലേക്കുള്ള എല്ലാ വഴികളും ഇസ്രായേല്‍ സൈന്യത്തിന്‍െറ നിയന്ത്രണത്തിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.