സോള്‍: ഒമ്പതു ദിവസംമുമ്പ് പിടികൂടിയ മറ്റൊരു അമേരിക്കന്‍ തടവുകാരനെക്കുറിച്ചുള്ള വിവരം ഉത്തര കൊറിയ പുറത്തുവിട്ടു. ദിവസങ്ങള്‍ക്കു മുമ്പ് പോസ്റ്റര്‍ മോഷ്ടിച്ചെന്നാരോപിച്ച് അമേരിക്കന്‍ വിദ്യാര്‍ഥിയെ കഠിനതടവിനു ശിക്ഷിച്ചതിനു പിന്നാലെയാണിത്.
തടവുകാരനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയതിനു ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണ കൊറിയന്‍ ചാരസംഘടനയുമായി ചേര്‍ന്ന് ഉത്തര കൊറിയക്കെതിരെ പ്രവര്‍ത്തിച്ചതായും നടപടിയില്‍ ഖേദിക്കുന്നതായും കിം ടോങ് ചോള്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്നെ നിരുപാധികം വിട്ടയക്കാന്‍ ഉത്തര കൊറിയ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ചോളിനെ അറസ്റ്റ് ചെയ്തത്. ഉത്തര കൊറിയയുടെ ആണവരഹസ്യങ്ങളുള്‍പ്പെടെയുള്ള തന്ത്രപ്രധാന രേഖകള്‍ ലഭിച്ചിരുന്നതായും ചോള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.