Posted On
date_range Updated On
date_range ബംഗ്ളാദേശില്‍ തെരഞ്ഞെടുപ്പിനിടെ അക്രമം; 10 മരണം
ധാക്ക: ബംഗ്ളാദേശില്‍ പ്രാദേശിക തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സുരക്ഷാസേനയുടെ വെടിവെപ്പില്‍ ആറുപേരാണ് മരിച്ചത്. കിഴക്കന്‍ തീരപ്രദേശമായ മതാബ്രിയയിലാണ് ആക്രമണം നടന്നത്. സര്‍ക്കാറിന്‍െറ ആസ്ഥാനകേന്ദ്രത്തിലേക്ക് ബാലറ്റ് പെട്ടി കൊണ്ടുപോകുന്നതിനിടെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെയും സൈന്യത്തെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേര്‍ കോക്സസ് ബസാറിലും ജലാകത്തി, നെട്രാകൊന, സിറാജ്ഗഞ്ച് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ വോട്ടണ്ണെല്‍ കേന്ദ്രമായ കോളജ് ഉപരോധിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും അവാമി ലീഗ് അനുഭാവികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.