ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

പ്യോങ്യാങ്: ആണവ പരീക്ഷണത്തിനും ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തിനും പിന്നാലെ പ്രകോപനവുമായി ഉത്തര കൊറിയ വീണ്ടും.  800 കി.മീ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള രണ്ടു മിസൈലുകള്‍ പരീക്ഷിച്ചാണ് ഉത്തര കൊറിയ ലോകശക്തികളെ വെല്ലുവിളിച്ചത്.

ഉത്തര കൊറിയക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയതിന്‍െറ പിന്നാലെയായിരുന്നു മിസൈല്‍ പരീക്ഷണം.  വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 5.55നായിരുന്നു പരീക്ഷണം. 20 മിനിറ്റിനകം അടുത്ത മിസൈലും വിജയകരമായി വിക്ഷേപിച്ചു. 2014 മുതലാണ് ഉത്തര കൊറിയ ഇത്തരത്തിലുള്ള മിസൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്.

ജനുവരില്‍ ആണവപരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് യു.എന്‍ കൊണ്ടുവന്ന പ്രമേയം തള്ളിയ ഉത്തര കൊറിയയുടെ നടപടികള്‍ അമേരിക്കയെയും ദക്ഷിണ കൊറിയയെയും പ്രകോപിപ്പിച്ചിരുന്നു.ഉത്തര കൊറിയ പ്രകോപനപരമായ നടപടികളില്‍നിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.യു.എന്‍ പ്രമേയത്തെ പരസ്യമായി വെല്ലുവിളിച്ചാണ് ഉത്തര കൊറിയയുടെ നടപടിയെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. സംഭവത്തില്‍ ജപ്പാനും  പ്രതിഷേധം രേഖപ്പെടുത്ത

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.