ഉത്തരകൊറിയക്കെതിരെ വീണ്ടും ഉപരോധം

പ്യോങ്യാങ്: വിലക്കുകള്‍ ലംഘിച്ച് ആണവപരീക്ഷണം നടത്തിയതിനും ദീര്‍ഘദൂരമിസൈല്‍ പരീക്ഷിച്ചതിനും ഉത്തരകൊറിയക്കെതിരെ അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധത്തിന്‍െറ ഭാഗമായി ഉത്തരകൊറിയയില്‍ യു.എസ് നിക്ഷേപങ്ങളും കയറ്റുമതിയും വിലക്കുകയും അമേരിക്കയിലെ ഉത്തരകൊറിയയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടു. ഉപരോധം നിലവില്‍വരുന്നതോടെ കൂടുതല്‍പേരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താം. ഉപരോധം ലക്ഷ്യമിടുന്നത് ഉത്തരകൊറിയന്‍ സര്‍ക്കാറിനെയാണെന്നും ജനങ്ങളെയല്ളെന്നും ഒബാമ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞദിവസം അമേരിക്കന്‍ വിദ്യാര്‍ഥിയെ ഉത്തരകൊറിയന്‍ സുപ്രീംകോടതി 15 വര്‍ഷത്തെ കഠിനജോലിക്ക് ശിക്ഷിച്ചിരുന്നു. വിധ്വംസകക്കുറ്റം ചുമത്തിയായിരുന്നു ശിക്ഷാവിധി. കൊറിയന്‍ തീരത്ത് അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന നാവികപരിശീലനം ഉത്തരകൊറിയയെ പ്രകോപിച്ചിരുന്നു. വിദ്യാര്‍ഥിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്തുവന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാര്‍ ഉത്തരകൊറിയയിലേക്ക് യാത്രചെയ്യുന്നത് വിലക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.