പോങ്യാങ്: ദ.കൊറിയക്കും അമേരിക്കക്കുമെതിരെ ഉ.കൊറിയയുടെ ആണവായുധ പ്രയോഗ ഭീഷണി. ദ.കൊറിയ അമേരിക്കയുമൊത്ത് സംയുക്ത സൈനിക പരിശീലനം തിങ്കളാഴ്ച ആരംഭിച്ച സാഹചര്യത്തിലാണ് ഉ.കൊറിയയുടെ പ്രതികരണം. ഇരു രാജ്യങ്ങളും സൈനികാഭ്യാസം നടത്തുന്നത് തങ്ങളുടെ രാജ്യത്തേക്കുള്ള അധിനിവേശത്തിന്‍െറ മുന്നോടിയായാണെന്നും ഇതിനെ ചെറുക്കാന്‍ ‘നീതിയുടെ വിശുദ്ധ യുദ്ധം’ നയിക്കുമെന്നും ഉ.കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ‘വിശുദ്ധ യുദ്ധത്തില്‍’ ആണവായുധ പ്രയോഗവും ഉള്‍പ്പെടുമെന്നും ഉ.കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘വിശുദ്ധ യുദ്ധ’ത്തിലൂടെ ദ.കൊറിയയെ വിമോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉ.കൊറിയയുടെ നാഷനല്‍ ഡിഫന്‍സ് കമീഷന്‍ പറഞ്ഞു.
എല്ലാ വര്‍ഷവും ദ.കൊറിയയില്‍ നടക്കാറുള്ള സൈനികാഭ്യാസം സോളില്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്. കീ റിസോള്‍വ്, ഫോള്‍ ഈഗ്ള്‍ എന്നീ രണ്ട് സൈനികാഭ്യാസങ്ങള്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളിലേതിനെക്കാളും വലുതാണ്. അമേരിക്കയുടെ 17,000 സൈനികരും ദ.കൊറിയയുടെ മൂന്നു ലക്ഷം സൈനികരുമാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.