Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ വൻഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. തെക്കു പടിഞ്ഞാറൻ മേഖലയായ പടങ്ങിൽ നിന്നും 805 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വടക്ക്- തെക്ക് സുമാത്ര പ്രദേശത്താണ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത്. ഭൂചലനത്തെതുടർന്ന് ആർക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ടുകൾ അറിവായിട്ടില്ല. പസഫിക് സമുദ്രത്തിലെ ദ്വീപുകളിൽ ആസ്ട്രേലിയയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2004 ൽ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്‌കെയ്‌ലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിത്തിരകൾ ഇന്തൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.