Posted On
date_range Updated On
date_range മാലദ്വീപിന് പുതിയ വൈസ് പ്രസിഡന്‍റ്
കൊളംബോ: മാലദ്വീപില്‍ ജയിലിലടക്കപ്പെട്ട അഹ്മദ് അദീബിനു പകരം അബ്ദുല്ല ജിഹാദിനെ വൈസ്പ്രസിഡന്‍റായി നിയമിച്ചു. 2013 ഒക്ടോബര്‍ 23ന് അധികാരത്തിലേറിയ അബ്ദുല്ല യമീന്‍ സര്‍ക്കാറിലെ മൂന്നാമത്തെ വൈസ് പ്രസിഡന്‍റാണ് നേരത്തേ ധനമന്ത്രിയായിരുന്ന ജിഹാദ്. തന്നെ വധിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് വൈസ് പ്രസിഡന്‍റായിരുന്ന അഹ്മദ് അദീബിനെ പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ സ്ഥാനഭ്രഷ്ടനാക്കി ജയിലില്‍ അടച്ചത്. യമീനും കുടുംബവും യാത്ര ചെയ്ത ബോട്ടില്‍ ബോംബ് സ്ഥാപിച്ചെനായിരുന്നു ആരോപണം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍െറ ഭാര്യക്കും സഹായികള്‍ക്കും പരിക്കേറ്റിരുന്നു. 25 വര്‍ഷത്തെ തടവുശിക്ഷയാണ് അദീബിന് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.