ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ വധിച്ചു

വെസ്റ്റ്ബാങ്ക്: 14കാരനായ ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. മുഹമ്മദ് ബര്‍ദാന്‍ എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കും മൂന്നുപേര്‍ക്ക് ചെറിയ പരിക്കുമുണ്ട്. സൈന്യത്തിനുനേരെ കല്ളേറുണ്ടായപ്പോള്‍ പ്രതികരിച്ച സൈനികന് അബദ്ധംപറ്റിയതാണെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ഫലസ്തീനിയുടെ വീട് തകര്‍ത്തു. വീട്ടുടമ അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണെന്നും അക്രമകാരിയാണെന്നും ആരോപിച്ചാണ് നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.