ഇന്തോനേഷ്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 31 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 31 പേര്‍ മരിച്ചു. 20 ഓളം പേരെ കാണാതായി. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. മണ്ണിടിച്ചിലുണ്ടായ ഇടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒന്‍പതു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.ശനിയാഴ്ച തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.