ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കെയ്റോ:മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍.പരിശോധനയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് 66 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം നടന്നത്.പാരീസില്‍ നിന്ന് ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്കുള്ള യാത്രാമധ്യേയാണ് ഈജിപ്ഷ്യന്‍ എയര്‍ വിമാനം എ-320 മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണത്.

അത്യാധുനിക സൌകര്യമുള്ള കപ്പലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് വിമാനം തകര്‍ന്നുവീണ സ്ഥലം തിരിച്ചറിഞ്ഞത്. അന്വേഷണ സംഘം ഉടന്‍ തന്നെ ലഭ്യമായ അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിന്റെ രേഖാചിത്രങ്ങള്‍ തയാറാക്കും. വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിമാനത്തിന്റെ ഏത് ഭാഗമാണ് കണ്ടെത്തിയതെന്നോ അതില്‍ റെക്കോര്‍ഡറുകള്‍ ലഭ്യമായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ഡാറ്റാ റെക്കോര്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാന്‍ കടലിന്റെ അടിത്തട്ടില്‍ ഇനിയും പരിശോധന നടത്തേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.