Posted On
date_range Updated On
date_range ചൈനയിൽ വെള്ളത്തിലാണ്ട വന്മതില്‍ഭാഗം പുറത്തു കാണാനായി
ബെയ്ജിങ്: വെള്ളത്തിലാണ്ട ചൈനാ വന്മതിലിന്‍െറ ഒരു ഭാഗം നാലു പതിറ്റാണ്ടുകള്‍ക്കുശേഷം പ്രത്യക്ഷമായി. ഹിബേയി പ്രവിശ്യയിലെ വടക്കു ഭാഗത്തെ ജലസംഭരണിയില്‍ മുങ്ങിപ്പോയ മതില്‍ വെള്ളം കുറഞ്ഞതോടെയാണ് പുറത്തു കാണാനായത്. 500 വര്‍ഷംമുമ്പ് മിങ് രാജഭരണകാലത്ത് നിര്‍മിച്ചതാണിത്. 1975ലാണ് കാര്‍ഷിക, വ്യവസായ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന ഇവിടെ വിശാലമായ ജലസംഭരണി നിര്‍മിച്ചത്. വെള്ളം കൂടിയതിനനുസരിച്ച് മതിലിന്‍െറ ഒരു ഭാഗം ക്രമേണ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.