Posted On
date_range Updated On
date_range ബി.ബി.സി റിപ്പോര്‍ട്ടര്‍ക്ക് കഠിന തടവ്
യാംഗോന്‍: മ്യാന്‍മറില്‍ ബി.ബി.സി റിപ്പോര്‍ട്ടറെ മൂന്നു മാസം കഠിനതടവിന് ശിക്ഷിച്ചു. ബി.ബി.സി മ്യാന്‍മറിലെ പത്രപ്രവര്‍ത്തകനായ നേയ് മോ ലിനിനെയാണ് ശിക്ഷിച്ചത്. വിദ്യാര്‍ഥിപ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ചെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചതെന്ന് ഇദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ തിന്‍ താന്‍ ഊ പറഞ്ഞു.
2015 മാര്‍ച്ചിലാണ് വിദ്യാഭ്യാസ ബില്ലിനെതിരെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ലിന്‍ പൊലീസിനെ ബോധപൂര്‍വം ആക്രമിച്ചിട്ടില്ളെന്നും ഒരു പൗരനെ സഹായിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ അപ്പീലിന് പോവാനാണ് ലിനിന്‍െറ തീരുമാനം. മ്യാന്‍മറില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു പത്രപ്രവര്‍ത്തകനെ ശിക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.