ശ്രീലങ്കയില്‍ ആയുധശാലയില്‍ തീപിടിത്തം; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കൊളംബോ: ശ്രീലങ്കയില്‍ ആയുധശാലയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മേഖലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തലസ്ഥാനമായ കൊളംബോയില്‍നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സലാവയിലെ ആയുധശാലക്കാണ് ഞായറാഴ്ച വൈകീട്ടോടെ തീപിടിച്ചത്. സംഭവത്തില്‍ സൈനികനുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചുവെന്നാണ് ഒൗദ്യോഗിക റിപ്പോര്‍ട്ട്.

എന്നാല്‍, തീപിടിത്തത്തെ തുടര്‍ന്ന്, ആയുധാവശിഷ്ടങ്ങളും മറ്റും കിലോമീറ്റര്‍ വരെ തെറിച്ചുവീണ് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചത് മേഖലയില്‍ ഭീതിപരത്തി.  റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമെല്ലാം തീപിടിത്തത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നത്രെ. തുടര്‍ന്ന് സൈന്യത്തിന്‍െറ സഹായത്തോടെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെയാണ് തീ പൂര്‍ണമായും അണക്കാനായത്. സംഭവത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മണിക്കൂറിനുള്ളില്‍ മേഖലയില്‍നിന്ന് ആയിരത്തിലധികം ആളുകളെ ഒഴിപ്പിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആറ് കിലോമീറ്റര്‍ പരിധിയിലുള്ളവരെയാണ് മാറ്റിയത്.

മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നും ഇവിടെയുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു. കിലാനി നദിക്കരയിലുള്ള സലാവ സൈനികനിലയം മുമ്പ് ഒരു പൈ്ളവുഡ് ഫാക്ടറിയായിരുന്നു. ഇത് പിന്നീട് ആയുധസൂക്ഷിപ്പുകേന്ദ്രമാക്കുകയായിരുന്നത്രെ. ഇതിന്‍െറ സുരക്ഷയെച്ചൊല്ലി നേരത്തേ വിവാദങ്ങളുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.