അഫ്ഗാനില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനില്‍ സഹപ്രവര്‍ത്തകന്‍റെ  വെടിയേറ്റ് 10 പോലീസുകാര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്നു നല്‍കിയതിനു ശേഷമാണ് ഇയാള്‍ പോലീസുകാരെ വെടിവെച്ചു കൊന്നത്.ചൊവ്വാഴ്ച്ച ഉറുസ്ഗാനിലെ കേന്ദ്ര പ്രവിശ്യയിലാണ് സംഭവം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സായുധ സംഘങ്ങളുമായി  ബന്ധമുള്ള ഒരു പൊലീസുകാരന്‍ രാത്രിയില്‍ ചെക്പോയിന്‍റില്‍ വെച്ച് സഹപ്രവര്‍ത്തകര്‍ക്ക് വിഷം കൊടുത്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവിശ്യന്‍ ഗവര്‍ണ്ണറിന്‍റെ  വക്താവായ  മുഹമ്മദ് നയാബ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണത്തിനു ശേഷം ആയുധങ്ങള്‍ കാണാതാവുകയും സൈനിക വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്. 

അഫ്ഗാൻ സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇത്തരം ‘ആഭ്യന്തര’ ആക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഹെല്‍മന്ദ് പ്രവിശ്യയില്‍ നടന്ന സമാന സംഭവത്തില്‍ അഫ്ഗാന്‍ സൈനികെൻറ വെടിയേറ്റ് രണ്ട് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.