സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം: ബ്രിട്ടീഷ് യുവാവ് കുറ്റസമ്മതം നടത്തി

ജിദ്ദ: സൗദി അറേബ്യയില്‍ 31കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി നാഹിദ് അല്‍മനീഅയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൗരനായ 17കാരന്‍ കുറ്റസമ്മതം നടത്തി.  
2014 ജൂണ്‍ 17ന് രാവിലെ ഇസെക്സ് സര്‍വകലാശാലയുടെ സമീപത്തുവെച്ചാണ് അല്‍മനീഅയെ 16 തവണ കുത്തിപ്പരിക്കേല്‍പിച്ചത്.
നിയമപരമായ കാരണത്താല്‍ പ്രതിയുടെ പേര് പുറത്തു വിട്ടിട്ടില്ല. ബ്രിട്ടനില്‍ പിഎച്ച്.ഡിക്കു വേണ്ടി എത്തി മാസങ്ങള്‍ക്കുള്ളിലാണ് അല്‍മനീഅ കൊല്ലപ്പെടുന്നത്.  ബ്രിട്ടനില്‍ എത്തിയതിന് ആറു മാസങ്ങള്‍ക്കു ശേഷം ഇവരെ മുറിവേറ്റ് രക്തംവാര്‍ന്ന് കിടക്കുന്നതായി കണ്ടത്തെുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് 26നാണ് ഇവര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്തുനിന്ന് കത്തിയുമായി കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. ഇസക്സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ഇയാള്‍ നഗരത്തിലാണ് ജീവിക്കുന്നത്.
നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.