കരാറിന് സ്വാഗതം; പക്ഷേ, അമേരിക്ക വഞ്ചിക്കുമെന്ന് ഖാംനഈ

തെഹ്റാന്‍: ആണവ കരാറിന്‍െറ പൂര്‍ത്തിയെന്നോണം ലോക വന്‍ശക്തികള്‍ ഉപരോധം എടുത്തുകളഞ്ഞതിനെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ സ്വാഗതം ചെയ്തു.  കരാര്‍ ഇറാന്‍ പാലിച്ചുവെന്ന് ഉറപ്പുവരുത്തുന്ന മറുപക്ഷം അതുപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അമേരിക്ക വഞ്ചിക്കുന്നത് കരുതിയിരിക്കണമെന്നും പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്ക് അയച്ച കത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക ഉപരോധം എടുത്തുകളയുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പുതിയ മിസൈല്‍ ഉപരോധം ഏര്‍പ്പെടുത്തിയതാണ് ഖാംനഈയെ ചൊടിപ്പിച്ചത്. ഉപരോധം നീക്കുന്നതിന് ഇറാന്‍ സര്‍ക്കാര്‍ വലിയ വിലനല്‍കിയത് മറക്കരുതെന്ന  മുന്നറിയിപ്പും കത്ത് നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.