Posted On
date_range Updated On
date_range പാകിസ്താനില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 11 മരണം
പെഷാവര്‍: പാകിസ്താനിലെ ഗോത്രവര്‍ഗ മേഖലയായ ഖൈബറില്‍ പൊലീസ് ചെക്പോസ്റ്റിനു സമീപം ചാവേര്‍ പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥരും കുട്ടികളുമുള്‍പെടെ 11 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍ ബൈക്കിലത്തെിയാണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അറിയിച്ചു. ഖൈബറിലെ ജംറൂദ് പ്രവിശ്യയിലാണ് സംഭവം. ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. പാക് താലിബാന്‍ സംഘവുമായി കടുത്ത പോരാട്ടം നിലനില്‍ക്കുന്ന സംഘര്‍ഷ പ്രദേശമാണ് ഖൈബര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.