ബെയ്ജിങ്: സ്വതന്ത്ര രാഷ്ട്രമാകാനുള്ള വ്യാമോഹം തായ് വാന്‍ ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ചൈനീസ് കാബിനറ്റ്.ചൈനയുടെ മേല്‍ക്കോയ്മാ നയങ്ങളോട് കടുത്ത പ്രതിഷേധം പുലര്‍ത്തുന്ന ജനാധിപത്യ കക്ഷി തായ് വാന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് ചൈനീസ് മന്ത്രിസഭയുടെ പ്രതികരണം.
ചൈനീസ് ആഭിമുഖ്യമുള്ള കുമിങ്താങ് പാര്‍ട്ടിയുടെ എട്ടുവര്‍ഷം നീണ്ട ഭരണമാണ് പുതിയ തെരഞ്ഞെടുപ്പില്‍ കടപുഴകിയത്. വനിതാ പ്രഫസര്‍ സായ് ഇങ് വെന്‍ നേതൃത്വം നല്‍കുന്ന ജനാധിപത്യ പുരോഗമന കക്ഷിയുടെ അസാധാരണ വിജയം ചൈനീസ് അധികൃതരെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദേശത്തിന്‍െറ പരമാധികാരം സംരക്ഷിക്കപ്പെടണമെന്ന ജനാഭിലാഷത്തിന്‍െറ പ്രതിഫലനമാണ് തന്‍െറ വിജയമെന്ന ഇങ് വെനിന്‍െറ പ്രസ്താവന ബെയ്ജിങ്ങിനെ ചൊടിപ്പിച്ചതായും സൂചനയുണ്ട്. 113 അംഗ പാര്‍ലമെന്‍റില്‍ ജനാധിപത്യകക്ഷി 68 സീറ്റുകള്‍ നേടിയപ്പോള്‍ 36 സീറ്റില്‍ മാത്രമാണ് ഭരണകക്ഷിക്ക് വിജയം കണ്ടത്തൊനായത്.
തങ്ങളുടെ രാജ്യത്തിന്‍െറ ഭാഗമാണ് തായ് വാനെന്നും ഭാവിയില്‍ അതിനെ മാതൃരാജ്യവുമായി പുന:സംയോജിപ്പിക്കണമെന്നുമുള്ള ചൈനീസ് അധികൃതരുടെ നിലപാട് കൂട്ടാക്കാന്‍ തയാറാകില്ളെന്ന് ഇങ് വെന്‍ നേതൃത്വം നല്‍കുന്ന ജനാധിപത്യകക്ഷി നേരത്തേതന്നെ വ്യക്തമാക്കുകയുണ്ടായി. പ്രധാനമന്ത്രിയായി ഇങ് വെന്‍ അധികാരമേല്‍ക്കുന്നതോടെ ഉഭയകക്ഷിബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്ന ആശങ്കക്ക് ശക്തിപകരുന്നതാണ് ചൈനീസ് മന്ത്രിസഭയുടെ പുതിയ മുന്നറിയിപ്പുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.