നശീദിന് ചികിത്സക്കായി ബ്രിട്ടനില്‍ പോകാന്‍ അനുമതി

മാലെ: ഭീകരവിരുദ്ധ കുറ്റം ചുമത്തി ജയിലിലടച്ച മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നശീദിന് വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് പോകാന്‍ മാലദ്വീപ് സര്‍ക്കാര്‍ അനുമതി നല്‍കി. ഉപാധികളോടെ നശീദിന് വിദേശത്ത് പോകാന്‍ 30 ദിവസത്തെ അനുമതി നല്‍കിയ കാര്യം വിദേശകാര്യ മന്ത്രാലയം ശരിവെച്ചു. നട്ടെല്ലിന് ശസ്ത്രക്രിയക്കാണ് അദ്ദേഹം ബ്രിട്ടനിലേക്കു പോകുന്നത്. ഒരുമാസത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചത്തെിയാലുടന്‍ ശിക്ഷ തുടരും.
കഴിഞ്ഞ മാര്‍ച്ചില്‍ 13 വര്‍ഷത്തെ തടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. നശീദിന്‍െറ അന്യായ തടങ്കലിനെ തുടര്‍ന്ന്  പ്രസിഡന്‍റ് അബ്ദുല്ല യാമീനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.