ഹൈഡ്രജന്‍ ബോംബ് പരീക്ഷണം: അതിര്‍ത്തിയില്‍ വിദ്വേഷപ്രചാരണവുമായി വീണ്ടും ദ.കൊറിയ

സോള്‍: ഉത്തരകൊറിയക്കെതിരെ അതിര്‍ത്തിമേഖലയില്‍ വിദ്വേഷപ്രചാരണവുമായി ദക്ഷിണകൊറിയ. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിനെതിരെയാണ് ഇത്. ഉത്തരകൊറിയ വിരുദ്ധ മുദ്രാവാക്യങ്ങളും മറ്റുമായി ലൗഡ്സ്പീക്കര്‍ വഴിയാണ് ആശയപ്രചാരണം നടത്തിയത്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്‍െറ ജന്മദിനമായ വെള്ളിയാഴ്ചയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇതിനുപുറമേ ദക്ഷിണകൊറിയയിലെ ടെലിവിഷന്‍ ചാനലുകളും ഉത്തരകൊറിയ വിരുദ്ധ കാമ്പയിനുമായി രംഗത്തത്തെിയിട്ടുണ്ട്. ഉ.കൊറിയയുടെ സാമ്പത്തികാവസ്ഥയും മനുഷ്യാവകാശ ലംഘനവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കാമ്പയിന്‍.

അരനൂറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും സാങ്കേതികമായി യുദ്ധത്തിലാണ്. മുമ്പും ഇരുരാജ്യങ്ങളും പരസ്പരം ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ അതിര്‍ത്തിയില്‍ നടത്താറുണ്ട്. എന്നാല്‍, കഴിഞ്ഞ ആഗസ്റ്റില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍െറ ഭാഗമായി അതിര്‍ത്തിയിലെ ലൗഡ്സ്പീക്കര്‍ പ്രയോഗം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.