വടക്കൻ കൊറിയയിൽ ഭൂചലനം; ആണവപരീക്ഷണമെന്ന് സംശയം

സിയോൾ: വടക്കൻ കൊറിയയിലെ ആണവ പരീക്ഷണ കേന്ദ്രത്തിൽ 5.1  തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. വടക്കൻകൊറിയ ആണവ പരീക്ഷണം നടത്തിയതിനാലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ചൈനയിലെ ഭൗമവിദഗ്ധർ അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് അണുപരീക്ഷണകേന്ദ്രമായ പംഗെയ്-രിക്കടുത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേയും സ്ഥിരീകരിച്ചിട്ടുണ്ട്. 

ചൈന എർത്ത്ക്വേക്ക് നെറ്റ് വർക് സെന്‍റർ ഇതേക്കുറിച്ച് സംശയകരമായ പൊട്ടിത്തെറി എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ സ്വാഭാവികമായ ഭൂചലനമായിരുന്നോ അതോ കൃത്രിമമായ പൊട്ടിത്തെറിയായിരുന്നുവോ എന്ന് പരിശോധിച്ചു വരിയാണെന്ന് കൊറിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കൊറിയൻ പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ സംഭവങ്ങളുടെ  പശ്ചാത്തലത്തിൽ വിദേശ കാര്യമന്ത്രി അടിയന്തര യോഗം വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2006, 2009, 2013 വർഷങ്ങളിലായി പംഗെയ്-രി അണുപരീക്ഷണകേന്ദ്രത്തിൽ വെച്ച് വടക്കൻ കൊറിയ ഇതുവരെയായി മൂന്ന് ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.