ഇറാനിലെ കുവൈത്ത് അംബാസഡറെ തിരിച്ചുവിളിച്ചു

കുവൈത്ത് സിറ്റി: സൗദി അറേബ്യ-ഇറാന്‍ നയതന്ത്ര തര്‍ക്കത്തിന്‍െറ തുടര്‍ച്ചയായി കുവൈത്ത് ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. പ്രമുഖ ശിയ പുരോഹിതന്‍ നമിര്‍ അല്‍ നമിര്‍ ഉള്‍പ്പെടെ 47 തീവ്രവാദികളെ സൗദി അറേബ്യ വധ ശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് തെഹ്റാനിലെ സൗദി എംബസിക്ക് നേരെ കഴിഞ്ഞ ഞായറാഴ്ച ആക്രമണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇറാനുമായി സൗദി നയതന്ത്ര ബന്ധം വിഛേദിക്കുകയായിരുന്നു. സൗദിക്ക് പിന്നാലെ ബഹ്റൈനും സുഡാനും ഇറാനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇറാനുമായി നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കാന്‍ യു.എ.ഇയും തീരുമാനിച്ചു. സൗദി അറേബ്യയോട് ഐക്യ ദാര്‍ഡ്യം പുലര്‍ത്തിയാണ് കുവൈത്ത് ഇന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചത്.

അംബാസിഡറെ തിരിച്ചുവിളിക്കുക വഴി ഇറാന്‍-കുവൈത്ത് ബന്ധത്തിന്‍െറ ഭാവി എന്തായിരിക്കുമെന്ന് തീരുമാനം അറിയിച്ച കുവൈത്ത് ഒൗദ്യോഗിക റേഡിയോ വ്യക്തമാക്കിയില്ല. അതേസമയം, ഇറാനുമായി നയതന്ത്ര ബന്ധം വിഛേദിച്ചത് സിറിയയിലേയും യെമനിലേയും സമാധാന സംഭാഷണങ്ങളെ ബാധിക്കില്ളെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.