കാന്‍ബറ: ലിംഗഭേദമില്ലാതെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ യൂനിഫോം ധരിക്കാന്‍ അനുവദിച്ച ആസ്ട്രേലിയന്‍ സ്കൂളിനെതിരെ വിമര്‍ശമുയരുന്നു. സിഡ്നിയിലെ ന്യൂട്ടന്‍ സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആണ് കുരുക്കിലായത്. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ വസ്ത്രമിടാം, നേരെ തിരിച്ചും ആവാമെന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പരിഷ്കാരം. യൂനിഫോമിന്‍െറ ഇഷ്ടമുള്ള ഏതുഭാഗവും തിരഞ്ഞെടുത്തിടാനുള്ള സ്വാതന്ത്യം നല്‍കിയിരുന്നു. പല രക്ഷിതാക്കളും വിദ്യാര്‍ഥികളും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്.
രാജ്യത്തെ പ്രബല യാഥാസ്ഥിതിക വിഭാഗമായ ആസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) പരിഷ്കരണത്തെ എതിര്‍ത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ന്യൂട്ടന്‍ ഹൈസ്കുള്‍ അധികൃതര്‍ തയാറായിട്ടില്ല. സ്വവര്‍ഗ വിദ്യാര്‍ത്ഥികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ഉന്നമനത്തിനായി നടപ്പാക്കുന്ന സുരക്ഷിത സ്കൂള്‍ കാമ്പയിനിന് ഫണ്ട് നല്‍കിയ പ്രധാനമന്ത്ര മാല്‍കം ടേണ്‍ബുള്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.