ഒരു വയസ്സുകാരി അഭയാര്‍ഥിക്ക് തടവറ തന്നെയെന്ന് ആസ്ട്രേലിയ

മെല്‍ബണ്‍: അഭയം തേടിയത്തെിയ ഒരു വയസ്സുകാരിയോടും ആസ്ട്രേലിയ കരുണ കാണിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നേപ്പാളില്‍നിന്നുള്ള കുരുന്നിനെയും കുടുംബത്തെയും മോചിപ്പിക്കണമെന്ന നിരന്തര സമ്മര്‍ദം അവഗണിച്ച് തടവറയെന്ന് ആക്ഷേപമുള്ള നഊറുവിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റാന്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തല്‍ക്കാലം പുനരധിവാസ കേന്ദ്രത്തിലാക്കിയ കുഞ്ഞിന്‍െറ രോഗം പൂര്‍ണമായി ഭേദമാകുന്ന മുറക്ക് നഊറുവിലേക്ക് മാറ്റും.
ബേബി ആശ എന്നപേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പിഞ്ചുകുഞ്ഞ് രണ്ടാഴ്ചക്കകം ആസ്ട്രേലിയയുടെ അഭയാര്‍ഥിവിരുദ്ധ നയത്തിന്‍െറ പ്രതീകമായി മാറിയിരുന്നു. കുഞ്ഞിനെ ഒറ്റപ്പെട്ട നഊറു ദ്വീപിലേക്ക് മാറ്റാനാണ് തീരുമാനമെങ്കില്‍ വിട്ടുനല്‍കില്ളെന്ന് ബ്രിസ്ബേനിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിക്കു പുറത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി തമ്പടിച്ചു. ഇതോടെ സമ്മര്‍ദത്തിലായ സര്‍ക്കാര്‍ മുഖംരക്ഷിക്കാനാണ് താല്‍ക്കാലികമായി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആസ്ട്രേലിയയില്‍ അഭയം തേടിയത്തെുന്നവരെ ഒറ്റപ്പെട്ട ദ്വീപുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ബേബി ആശ വിവാദം ഉയരുന്നത്. 37 കുട്ടികളുള്‍പ്പെടെ 267 പേരാണ് നഊറുവിലുള്ളത്. ഇവര്‍ക്ക് ആസ്ട്രേലിയന്‍ പൗരത്വം നല്‍കില്ളെന്നു മാത്രമല്ല, പിറന്ന നാട്ടിലേക്ക് മടങ്ങാനും സര്‍ക്കാര്‍ അനുവാദം നല്‍കുന്നില്ല. ഇവിടെ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.