Posted On
date_range Updated On
date_range ഇറാഖില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പത് മരണം
ബഗ്ദാദ്: ഇറാഖിലെ ദക്ഷിണ ബഗ്ദാദില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ടുപേര്‍ സൈനിക ഉദ്യോഗസ്ഥരാണ്. ബസ്റയില്‍നിന്ന് ഖൂത്ത് നഗരത്തിലേക്ക് തിരിച്ച വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്. ഖൂത്ത് നഗര പരിധിയില്‍വെച്ചാണ് അപകടം. സോവിയറ്റ് യൂനിയന്‍ രൂപകല്‍പന ചെയ്ത ഈ കോപ്ടറിന് ആയുധ വാഹകശേഷിയുമുണ്ട്. ഈ ശ്രേണിയില്‍പെട്ട മറ്റൊരു കോപ്ടര്‍ രണ്ടുവര്‍ഷം മുമ്പ് തകര്‍ന്ന് മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.