അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ 60,000 സൈനികരെ കുരുതികൊടുത്തെങ്കിലും അലപ്പോയില്‍ സിറിയന്‍സൈന്യം നുസ്റഫ്രണ്ടിനും വിമതസംഘങ്ങള്‍ക്കുമെതിരെ വിജയപാതയിലാണ്. നേട്ടത്തിനുപിന്നില്‍ റഷ്യയുടെ പിന്തുണ എടുത്തുപറയേണ്ടതുതന്നെ. തുര്‍ക്കിയില്‍നിന്ന് അലപ്പോയിലേക്കുള്ള വിമതരുടെ വിതരണശൃംഗല സൈന്യം മുറിച്ചുമാറ്റി. ഇവിടെനിന്ന് പലായനം തുടരുകയാണ്. എന്നാല്‍, കഥ അവസാനിച്ചുവെന്ന് കരുതാനാവില്ല. മാസങ്ങള്‍ക്കുമുമ്പ് ആയിരക്കണക്കിന് സിവിലിയന്മാരുള്‍പ്പെടെ സര്‍ക്കാര്‍സൈന്യം അലപ്പോയില്‍ വിമതരുടെ തടവില്‍ കുടുങ്ങിയിരുന്നു. നുസ്റഫ്രണ്ടിന്‍െറ ആക്രമണങ്ങള്‍ക്കുമുന്നില്‍ അവര്‍ ജീവനുവേണ്ടി കേണു. മേഖലയില്‍ സര്‍ക്കാര്‍ പുതിയപാത തുറക്കുന്നതുവരെ അവര്‍ക്ക് നുസ്റഫ്രണ്ടിന്‍െറ തടവില്‍ കഴിയേണ്ടിവന്നു. അന്ന് പുറത്തേക്ക് കടക്കുന്നതിന് പ്രധാന ആശ്രയം വിമാനമായിരുന്നു. മുറിവേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞ ഒരു വിമാനത്തില്‍ കയറിയാണ് ഞാന്‍ ഒരു ഇരുണ്ടരാത്രിയില്‍ അലപ്പോയിലത്തെിയത്.
കഥയുടെ ഗതി മാറിയിരിക്കുന്നു. ഇപ്പോള്‍ വിമതസംഘം സര്‍ക്കാറിനുമുന്നില്‍ കീഴടങ്ങി. അന്ന് സര്‍ക്കാറിനുണ്ടായിരുന്നപോലെ വിമാനത്താവളങ്ങളൊ വിമാനങ്ങളൊ വിമതര്‍ക്കില്ല. ആയിരക്കണക്കിന് സിവിലിയന്മാര്‍ ഇപ്പോഴും ദുരന്തത്തിന്‍െറ പിടിയില്‍തന്നെ. അതിനുമാത്രം മാറ്റമില്ല.
മറ്റൊരു വഴിത്തിരിവിനും ചരിത്രം സാക്ഷ്യംവഹിച്ചിരിക്കുന്നു. അതായത് നുബ്ല്‍, സഹാറ എന്നീ രണ്ടു ശിയാഗ്രാമങ്ങള്‍ കീഴടക്കിയ വിമതസംഘം മൂന്നുവര്‍ഷമായി ജനങ്ങളെ പട്ടിണിക്കിടുകയാണ്. ആ ഗ്രാമങ്ങളും സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചിരിക്കുന്നു. അലപ്പോ വൈകിയാണ് യുദ്ധത്തില്‍ പങ്കുചേര്‍ന്നത്.
ചരിത്രനഗരിയിലേക്ക് കടക്കാന്‍ വിമതര്‍ നുഴഞ്ഞുകയറുംവരെ അലപ്പോയില്‍ സമാധാനമുണ്ടായിരുന്നു. പിന്നീട് ആ നഗരം വെടിയുണ്ടകളേറ്റ് തകരുന്നതാണ് കണ്ടത്. മാസങ്ങള്‍നീണ്ട ഉപരോധങ്ങള്‍ക്കും പോരാട്ടത്തിനും വേദിയായ നഗരം വീണ്ടും സര്‍ക്കാറിന്‍െറ കൈയിലേക്ക് മടങ്ങിയിരിക്കുന്നു.
നിലവില്‍ ഹിസ്ബുല്ലയും റഷ്യയുമാണ് ബശ്ശാറിന്‍െറ വലംകൈകള്‍. എന്തായിരിക്കും ബശ്ശാര്‍ സൈന്യത്തിന്‍െറ അടുത്ത നീക്കം? പല്‍മീറ തിരിച്ചുപിടിക്കുമോ? പല്‍മീറ ഐ.എസിന്‍െറ അധീനതയിലാണ്. അടുത്തനീക്കം ഐ.എസ് തലസ്ഥാനമായി പ്രഖ്യാപിച്ച റഖയായിരിക്കുമെന്നതില്‍ സംശയമില്ല. കാത്തിരുന്നു കാണാം.
കരയുദ്ധത്തില്‍ പങ്കാളിയാവാന്‍ തയാറാണെന്ന് സൗദി അറേബ്യ അറിയിച്ചുകഴിഞ്ഞു. യമനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തയാറെടുപ്പിലാണവര്‍.
അതേസമയം, റഷ്യന്‍ വ്യോമാക്രമണത്തിനിരയായി സൈനികര്‍ കൊല്ലപ്പെടുമോയെന്ന ഭീതിയില്‍ സിറിയന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാന്‍ നാറ്റോരാജ്യമായ തുര്‍ക്കിയും മടിക്കുകയാണ്. തുര്‍ക്കി ഭടന്മാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കേണ്ട ബാധ്യത അമേരിക്കക്കും റഷ്യക്കുമുണ്ട്. അങ്ങനെയല്ളെങ്കില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള കലഹത്തിന് അത് കാരണമാകും. ഒന്നാംലോക യുദ്ധത്തിന് വഴിവെച്ചതെന്താണെന്ന് ഏവര്‍ക്കുമറിയാം. അങ്ങനെവന്നാല്‍ വീണ്ടുമൊരു ലോകയുദ്ധത്തിന് നാം സാക്ഷികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.