ബോകോ ഹറാമുമായി ചര്‍ച്ചക്ക് ഒരുക്കമെന്ന് നൈജീരിയൻ പ്രസിഡന്‍റ്

അബുജ: തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിന് ബോകോ ഹറാം തീവ്രവാദികളുമായി ചര്‍ച്ചക്ക് ഒരുക്കമാണെന്ന് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി. ഇതിന് സംഘടനയുമായി കരാറിന് ഒരുക്കമാണെന്നും പ്രസിഡന്‍റിന്‍െറ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നേരത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച് ഉറപ്പുനല്‍കുന്നത് ആദ്യമാണ്. അതിനിടെ, ബോകോ ഹറം നേതൃത്വത്തില്‍ ഭിന്നതയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 2014 ഏപ്രിലിലാണ് 200ലധികം സ്കൂള്‍ പെണ്‍കുട്ടികളെ ബോകോഹറാം തട്ടിക്കൊണ്ടുപോയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.