ഏകാംഗ വിമാനത്തില്‍ ലോകം ചുറ്റി കൗമാരക്കാരന്‍ ചരിത്രം കുറിച്ചു

മെല്‍ബണ്‍: കുറഞ്ഞപ്രായത്തില്‍ ഏകാംഗ വിമാനത്തില്‍ ലോകം ചുറ്റി ആസ്ട്രേലിയന്‍ കൗമാരക്കാരന്‍ ലാക്ലാന്‍ സ്മാര്‍ട്ട് ചരിത്രം കുറിച്ചു. 18 വയസ്സ് പൂര്‍ത്തീകരിച്ച് ഏഴ് മാസവും 21 ദിവസവും തികഞ്ഞ ശനിയാഴ്ചയാണ് 45000 കിലോമീറ്റര്‍ സഞ്ചരിച്ച് ലാക്ലാന്‍ തന്‍െറ ദൗത്യം പൂര്‍ത്തീകരിച്ചത്. 19 വര്‍ഷവും ഏഴു മാസവും 15 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കരസ്ഥമാക്കിയ അമേരിക്കന്‍ കൗമാരക്കാരന്‍ മാറ്റ് ഗുത്മില്ലറിന്‍െറ റെക്കോഡ് ഇതോടെ പഴങ്കഥയായി.
മര്‍കൂലയിലെ സണ്‍ഷൈന്‍ കോസ്റ്റ് വിമാനത്താവളത്തില്‍ ആസ്ട്രേലിയന്‍ സമയം രാവിലെ എട്ട് മണിക്ക് സിറസ് എസ്.ആര്‍ 22 വിമാനം ഇറങ്ങിയപ്പോള്‍ വമ്പിച്ച കരഘോഷത്തോടെയാണ് മാതാപിതാക്കളും നാട്ടുകാരുമടക്കമുള്ള ജനക്കൂട്ടം സ്വീകരിച്ചത്. രണ്ടരവര്‍ഷം നീണ്ട കഠിന പരിശീലനമാണ് ലക്ഷ്യം നിറവേറ്റാന്‍ ലാക്ലാന് സഹായകമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.