Posted On
date_range Updated On
date_range ബാന്‍ കി മൂണ്‍ ശ്രീലങ്കയിലേക്ക്
കൊളംബോ: യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈ മാസം 31ന് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലത്തെും. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യു.എന്‍ ആഗോള വികസന ലക്ഷ്യങ്ങളെക്കുറിച്ച് ബാന്‍ കി മൂണ്‍ കൊളംബോയില്‍ പ്രഭാഷണം നടത്തുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മ്യാന്മര്‍ സന്ദര്‍ശനത്തിനുശേഷമാവും ശ്രീലങ്കയിലത്തെുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.