കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാല ആക്രമണം; ഫോണ്‍ ബന്ധം തെളിയിക്കുന്ന രേഖയില്ളെന്ന് പാകിസ്താന്‍

ഇസ് ലാമാബാദ്: കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാല ആക്രമികളും പാക് പൗരന്മാരും തമ്മില്‍ ഫോണ്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ളെന്നും കൂടുതല്‍ തെളിവ് നല്‍കണമെന്നും പാകിസ്താന്‍. ബുധനാഴ്ച നടന്ന സര്‍വകലാശാല ആക്രമണം പാകിസ്താനില്‍നിന്നുള്ള സഹായത്തോടെയാണെന്ന് അഫ്ഗാന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികളടക്കം 16 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമികളുടെ കൂട്ടാളികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി വ്യാഴാഴ്ച പാക് സൈനിക മേധാവി റഹീല്‍ ഷരീഫിനെ വിളിച്ചതായി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഫോണ്‍ ബന്ധം തെളിയിക്കുന്ന സാങ്കേതിക തെളിവുകളില്ളെന്നാണ് റഹീല്‍ നല്‍കിയ മറുപടി. കൂടുതല്‍ തെളിവ് നല്‍കിയാല്‍ മാത്രമേ പാക് ബന്ധം അന്വേഷിക്കുന്നതില്‍ പൂര്‍ണ സഹകരണമുണ്ടാകൂവെന്നാണ് ഗനിയെ റഹീല്‍ അറിയിച്ചത്. അക്രമികളുമായി ബന്ധപ്പെടുകയും ആക്രമണം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ നമ്പറുകള്‍ അഫ്ഗാന്‍ കൈമാറിയിരുന്നു. അതേസമയം, പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ചാമാനടുത്ത് പാക് സൈന്യത്തിന്‍െറ നേതൃത്വത്തില്‍ കുറ്റവാളികള്‍ക്കായി സംയുക്ത അന്വേഷണം നടത്തിയെങ്കിലും കണ്ടത്തൊനായില്ളെന്ന് സൈന്യം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.