ബംഗ്ളാദേശില്‍ വിഷവാതകം ചോര്‍ന്നു; 250 പേര്‍ ആശുപത്രിയില്‍

ധാക്ക: ബംഗ്ളാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ വളനിര്‍മാണ യൂനിറ്റില്‍നിന്ന് വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് കുട്ടികളുള്‍പ്പെടെ 250 പേര്‍ അവശനിലയില്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ ചികിത്സ ലഭിച്ചതിനാല്‍ എല്ലാവരും  അപകടനില തരണം ചെയ്തു. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകളെ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കര്‍നാഫുലി നദിക്കരയിലെ വളനിര്‍മാണ യൂനിറ്റില്‍നിന്ന് ഡി അമോണിയം ഫോസ്ഫേറ്റ് ആണ് ചോര്‍ന്നത്.

വാതകച്ചോര്‍ച്ച തടയാന്‍ അഗ്നിശമന സേനകളുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് 500 ടണ്‍ സംഭരണശേഷിയുള്ള വാതക ടാങ്കില്‍ ചോര്‍ച്ച തുടങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ചോര്‍ച്ച പ്രവഹിച്ചു. ശക്തിയേറിയ കാറ്റ് ഇത് എളുപ്പമാക്കി. ചില മേഖലകളില്‍ വാതകം ശ്വസിച്ചതുമൂലം ആളുകള്‍ക്ക് ശ്വാസതടസ്സമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.