ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ജറൂസലം: ഒരിടവേളക്കുശേഷം ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയിലേക്ക് വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഗസ്സയില്‍നിന്ന് റോക്കറ്റ് ആക്രമണമുണ്ടായതിനു മറുപടിയായാണ് നടപടിയെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശത്തുനിന്ന് തെക്കല്‍ ഇസ്രായേലിലേക്കുണ്ടായ മിസൈലാക്രമണത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ ഉണ്ടായിട്ടില്ല. ഗസ്സയില്‍ നടന്ന ആക്രമണത്തില്‍ 17കാരനായ യുവാവിന് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഗസ്സയിലെ വടക്കന്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളാണ് ലക്ഷ്യംവെച്ചതെന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഗസ്സയില്‍നിന്ന് നടത്തിയതായി പറയപ്പെടുന്ന റോക്കറ്റ് ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജൂലൈ രണ്ടിന് ഇസ്രായേല്‍ സമാനമായ ആക്രമണം നടത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.