കരിമ്പട്ടികയില്‍പെട്ട യു.എസ് പൗരനെ പാകിസ്താന്‍ നാടുകടത്തി

ഇസ് ലാമാബാദ്: കരിമ്പട്ടികയില്‍പെട്ട യു.എസ് പൗരന്‍ മാത്യു ബാരറ്റിനെ പാകിസ്താന്‍ നാടുകടത്തി. പാക് അതിര്‍ത്തി കടക്കുന്നതില്‍നിന്നും വിലക്കിയ മാത്യു ബാരറ്റ് അനധികൃതമായി വിസ സംഘടിപ്പിച്ചാണ് ഇസ് ലാമാബാദിലത്തെിയത്. ആഗസ്റ്റ് ആദ്യവാരം പാകിസ്താനിലത്തെിയ മാത്യു ബാരറ്റിന്‍െറ പേര് ബ്ളാക് ലിസ്റ്റില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്്റ്റ് ചെയ്യുകയായിരുന്നു. 

ഇമിഗ്രേഷന്‍ നിയമലംഘനത്തിന്‍െറ പേരില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ മാത്യുവിനെ രണ്ടുദിവസത്തിനുള്ളില്‍ കയറ്റി അയക്കാന്‍ കോടതി ഉത്തരവിട്ടു. പി.കെ 711 ഫൈ്ളറ്റില്‍ ഇയാളെ അമേരിക്കയിലേക്ക് കയറ്റി അയച്ചു. ആണവ കേന്ദ്രത്തിന് സമീപത്തുനിന്ന് സംശാസ്പദമായ സാഹചര്യത്തില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് 2011ല്‍ മാത്യു ബാരറ്റിനെ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.