ഇന്ത്യന്‍ നിര്‍മിത ടെലിവിഷന്‍ പരമ്പരയെച്ചൊല്ലി സംഘര്‍ഷം; 15 പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ളാദേശില്‍ ഇന്ത്യന്‍ നിര്‍മിത ടെലിവിഷന്‍ പരമ്പരയെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ സംഘര്‍ഷം വ്യാഴാഴ്ച രാവിലെയാണ് അവസാനിച്ചത്. വടക്കുകിഴക്കന്‍ ധാക്കയിലെ ഹബിഗാങ് ജില്ലയിലെ ഗ്രാമീണര്‍  കിരണ്‍മാല പരമ്പര കാണാന്‍ കഫേയിലത്തെിയതോടെയാണ് സംഭവത്തിന്‍െറ തുടക്കം.

പരമ്പരയുടെ ഇതിവൃത്തത്തെക്കുറിച്ച് രണ്ടു പേര്‍ തമ്മില്‍ ഉടലെടുത്ത വാഗ്വാദമാണ് നൂറുകണക്കിനാളുകളെ കത്തിയും വടിവാളും ഏന്തിയുള്ള കൈയാങ്കളിയിലത്തെിച്ചത്. പ്രതിഷേധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. മനുഷ്യരെ തിന്മകളില്‍നിന്ന് രക്ഷപ്പെടുത്തുന്ന രാജകുമാരിയുടെ  കഥപറയുന്ന ഈ പരമ്പര ബംഗ്ളാദേശില്‍ ഏറെ ജനപ്രീതിയുള്ളതാണ്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.