ജപ്പാൻ: ബജറ്റില്‍ പ്രതിരോധത്തിന് കൂടുതല്‍ ചെലവഴിക്കും

ടോക്യോ: ഉത്തര കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി വിവിധ പ്രശ്നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പ്രതിരോധത്തിന് ജപ്പാന്‍ ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്താനൊരുങ്ങുന്നു. 2017ല്‍ വരാനിരിക്കുന്ന ബജറ്റിലാണ് കൂടുതല്‍ തുക വകയിരുത്താന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുക. ഇത് പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടിയാല്‍ ജപ്പാന്‍ സൈനികച്ചെലവുകള്‍ക്ക് ഏറ്റവും കൂടുതല്‍ തുക വകയിരുത്തുന്ന ബജറ്റ് ഇതാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജപ്പാന്‍െറ മിസൈല്‍ സംവിധാനത്തിന്‍െറ വികസനമടക്കമുള്ള ഉദ്ദേശ്യങ്ങളാണ് ബജറ്റ് വര്‍ധനക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ ഉത്തര കൊറിയ ജപ്പാനെ ലക്ഷ്യംവെക്കാനാവുന്ന മിസൈലുകളുടെ പരീക്ഷണം നടത്തിയിരുന്നു. ചൈനയുമായും ഇടക്കാലത്തുണ്ടായ വിവിധ പ്രശ്നങ്ങള്‍ ജപ്പാന്‍െറ സുരക്ഷക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.