സിറിയയില്‍ വീണ്ടും വ്യോമാക്രമണം; 35 മരണം

ഡമസ്കസ്: സിറിയയില്‍ സര്‍ക്കാര്‍സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു കുട്ടികളും അഞ്ചു രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. രാജ്യത്തെ രണ്ടാമത്തെ വലിയനഗരവും വിമത സ്വാധീനമേഖലയുമായ അലപ്പോയില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കടുത്ത ആശങ്ക അറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഇത് ദുഷ്കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ അലപ്പോയില്‍ വിമതരുടെ റോക്കറ്റ് പതിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.

മഴ പെയ്യുന്നതുപോലെയുള്ള വ്യോമാക്രമണവും ഷെല്‍ വര്‍ഷവും മാര്‍ക്കറ്റുകളെയും പാര്‍പ്പിടങ്ങളെയുമാണ് ലക്ഷ്യംവെക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍വന്നത്. എന്നാല്‍, അതിനുശേഷവും ആക്രമണം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.