ഫലസ്തീനി ബാലികയെ ഇസ്രായേല്‍ മോചിപ്പിച്ചു

ജറൂസലം: ജയിലിലടച്ച 12 കാരി ഫലസ്തീനി ബാലികയെ ഇസ്രായേല്‍ വിട്ടയച്ചു. രണ്ടരമാസമായി തടവറയില്‍ കഴിഞ്ഞ ദി മ അല്‍ വാവിക്കാണ് മോചനം ലഭിച്ചത്. നരഹത്യാകുറ്റം ചുമത്തിയാണ് ഈ ബാലികയെ നാലരമാസത്തെ തടവിനു ശിക്ഷിച്ചത്. ജയിലില്‍ ഏറ്റവും പ്രായംകുറഞ്ഞ തടവുകാരിയും വാവിയായിരുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ തടവിലിടരുതെന്ന നിയമം കാറ്റില്‍ പറത്തിയായിരുന്നു ഇസ്രായേല്‍ ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്ത്കൊണ്ടുപോവുമ്പോള്‍ ഇസ്രായേല്‍ പൊലീസ് അവളെ കൊന്നുകളയുമെന്നായിരുന്നു മാതാവിന്‍െറ ഭയം. ഒരുപാട് കടമ്പകള്‍ കടന്നാണ് ജയിലിലുള്ള മകളെ കാണാന്‍ കഴിഞ്ഞ മാസം അവര്‍ അനുമതി നേടിയെടുത്തത്. നിലവില്‍ 7000 ഫലസ്തീനികള്‍ ഇസ്രായേല്‍ ജയിലില്‍ കഴിയുന്നുണ്ട്. അതില്‍ 440 പേര്‍ കുട്ടികളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.