റാണാ പ്ളാസ: നീതി തേടി ബംഗ്ളാദേശില്‍ തൊഴിലാളികളുടെ കൂറ്റന്‍ പ്രകടനം

ധാക്ക: നീതിതേടി റാണാ പ്ളാസ ദുരന്തത്തിന്‍െറ ഇരകള്‍ തെരുവിലിറങ്ങി. ധാക്കാ പ്രാന്തത്തിലുള്ള സവാറിലെ റാണാ പ്ളാസ എന്ന എട്ടുനില വ്യാപാര സമുച്ചയം 2013ലാണ് നിലംപൊത്തിയത്. അപകടസമയത്ത് 3500 ജീവനക്കാരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. മൂന്ന് വസ്ത്രനിര്‍മാണ ഫാക്ടറികളും ഒരു ബാങ്കും മുന്നൂറ് കടകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ജോലിചെയ്തിരുന്നവരില്‍ ഏറെയും സ്ത്രീകളായിരുന്നു. ദുരന്തത്തിന്‍െറ മൂന്നാംവാര്‍ഷികത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആയിരക്കണക്കിനു തൊഴിലാളികളും ആക്റ്റിവിസ്റ്റുകളും പരിപാടിയില്‍ പങ്കെടുത്തു.1100 ജീവനുകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിച്ചില്ല. കെട്ടിട ഉടമയായ സുഹൈല്‍ റാണയെ തൂക്കിലേറ്റണമെന്നാണ് ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.