ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നു

സോള്‍: അഞ്ചാമതും ഉത്തര കൊറിയ ആണവായുധ പരീക്ഷണത്തിനൊരുങ്ങുന്നുവെന്ന് ദക്ഷിണ കൊറിയ. മേയ് ആദ്യം നടക്കുന്ന രാഷ്ട്രീയ സമ്മേളനത്തിനു മുന്നോടിയായി പരീക്ഷണം പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തിരിച്ചടി മറികടക്കുകയാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍െറ ലക്ഷ്യം.

ആണവപരീക്ഷണങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. പരീക്ഷണം ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ജനുവരിയില്‍ ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.