സൊമാലിയയില്‍ സ്ഫോടനം; അഞ്ച് മരണം


മൊഗാദിശു: സൊമാലിയയിലെ തലസ്ഥാന നഗരമായ മൊഗാദിശുവിലെ ഹോട്ടലിന് പുറത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഹമര്‍വെയ്ന്‍ ജില്ലയില്‍ സര്‍ക്കാര്‍ കാര്യാലയത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജീവനക്കാരെയും ഉന്നമിട്ട് തലസ്ഥാന നഗരിയിലും അയല്‍ രാജ്യമായി കെനിയയിലും അനേകം ആക്രമണങ്ങള്‍ അല്‍ ഖായിദ ബന്ധമുള്ള അല്‍ ശബാബ് സംഘടന നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 18 മാധ്യമ പ്രവര്‍ത്തകരാണ് വിവിധ അക്രമണങ്ങളില്‍ കൊലപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.