Posted On
date_range Updated On
date_range മാലദ്വീപില്‍ 16 പത്രപ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാലെ: രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെ പ്രസിഡന്‍റ് അബ്ദുല്ല യാമീന്‍െറ വസതിക്കു മുന്നില്‍ പ്രകടനം നടത്തിയ 16 പത്രപ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഭിപ്രായസ്വാതന്ത്ര്യം കുറ്റകൃത്യമാക്കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിയമം പ്രാബല്യത്തില്‍വന്നാല്‍ സ്വകാര്യ മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കള്ളക്കേ സില്‍ കുടുക്കാന്‍ സര്‍ക്കാറിന് കഴിയും. ദുരൂഹസാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്‍ത്തകരെ കണ്ടത്തെണമെന്നും പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന റേഡിയോ സ്റ്റേഷനുകളും ടെലിവിഷന്‍ സ്റ്റേഷനുകളും സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.