ഇംറാൻ ഖാൻ രണ്ടാം ഭാര്യയുമായി ബന്ധം വേർപെടുത്തി

ഇസ്ലാമാബാദ്: 10 മാസം മാത്രം നീണ്ട ജീവിതത്തിെൻറ രണ്ടാം ഇന്നിങ്സിനും പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസം ഇംറാൻ ഖാൻ വിരാമമിട്ടു. രണ്ടാം ഭാര്യയും മാധ്യമപ്രവർത്തകയുമായ റഹമുമായുള്ള വിവാഹബന്ധം താൻ വേർപെടുത്തിയതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. റഹമിെൻറ രാഷ്ട്രീയ ഇടപെടലിലെ പൊരുത്തക്കേടാണ് വേർപിരിയാനുള്ള കാരണമെന്നാണ് അനൗദ്യോഗിക വിവരം.

പാകിസ് താൻ തെഹരിക് ഇ ഇൻസാഫിെൻറ ചെയർമാനായ ഇംറാനും ഭാര്യയും വിവാഹമോചനം നേടിയതായി പാർട്ടി വക്താവ് നമീമുൽ ഹഖ് സ്ഥിരീകരിച്ചു. ‘തന്നെ സംബന്ധിച്ച് ഏറ്റവും വേദനജനകമായ ദിനമാണിതെന്ന് വിവാഹമോചനത്തിനുശേഷം ഇംറാൻ ട്വിറ്ററിൽ കുറിച്ചു. ഇത് തെൻറ വ്യക്തിപരമായ കാര്യമാണ്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണം. വിവാഹമോചനത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നത് മോശമാണ്’ –ഇംറാൻ പറഞ്ഞു.

64കാരനായ ഇംറാൻ ഖാൻ 2004ലാണ് ആദ്യ ഭാര്യയായ ജമീമ ഗോൾഡ്സ്മിത്തുമായുള്ള വിവാഹബന്ധം വേർപെടുത്തി റഹമിനെ വിവാഹം ചെയ്യുന്നത്. ഒമ്പതു വർഷം നീണ്ട ആദ്യ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. റഹമിന് രാഷ്ട്രീയത്തിൽ സജീവ പങ്കാളിത്തമില്ലെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഇംറാൻ വ്യക്തമാക്കിയിരുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.