Posted On
date_range Updated On
date_range ഇന്ത്യ-പാക് സമാധാനത്തിന് ചര്‍ച്ച മാത്രം പോംവഴി –ബാന്‍ കി മൂണ്‍
യുനൈറ്റഡ് നേഷന്‍സ്: ഭീകരവാദത്തിന്‍െറ പേരില്‍ വഷളായ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്കായി യു.എന്‍ എല്ലാ സഹായവും ചെയ്യും.
രണ്ടു രാജ്യങ്ങളുടെയും പുരോഗതിക്ക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണം. ഭീകരവാദം ലോകത്തിനുതന്നെ ഭീഷണിയാണ്. ഇതവസാനിപ്പിക്കാന്‍ ലോകം പരിശ്രമിക്കുമ്പോള്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുന$സ്ഥാപിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.