ചൈനയുടെ രണ്ട് കുട്ടി നയം: തണുത്ത പ്രതികരണമെന്ന് സര്‍വേ

ബെയ്ജിങ്: ഏറെ പ്രതിഷേധമുയര്‍ത്തിയ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് ചൈനയില്‍ ദമ്പതിമാര്‍ക്ക് രണ്ടു കുട്ടികള്‍ വരെ ആകാമെന്ന് പുതിയ നയം കൊണ്ടുവന്നെങ്കിലും തണുപ്പന്‍ പ്രതികരണമെന്ന് സര്‍വേ. ഉയര്‍ന്ന ജീവിതച്ചെലവ് കാരണമാണ് ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടിക്ക് താല്‍പര്യമില്ലാത്തതെന്നും സര്‍വേ പറയുന്നു. ചൈന യൂത്ത് ഡെയ്ലിയാണ് സര്‍വേ സംഘടിപ്പിച്ചത്. 3000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 52 ശതമാനം പേരും രണ്ടാമതൊരു കുട്ടിക്ക് താല്‍പര്യമില്ളെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. അതേസമയം, രാജ്യത്തെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാകാമെന്ന നയം നേട്ടമാകുമെന്ന് ദേശീയ ആരോഗ്യ, കുടുംബാസൂത്രണ ഉപതലവന്‍ വാങ് പിയാന്‍ പറഞ്ഞു.
2050ഓടെ രാജ്യത്തെ തൊഴില്‍മേഖലയിലേക്ക് 30 ദശലക്ഷം പേരെ എത്തിക്കാനാകുമെന്നും ജനസംഖ്യയിലെ വൃദ്ധന്മാരുടെ അനുപാതം രണ്ടു ശതമാനം കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ചൈനയില്‍ 15നും 64നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം നൂറുകോടി വരുമെന്നാണ് കണക്ക്. 2050ഓടെ ഇത് 83 കോടിയായി കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.