Posted On
date_range Updated On
date_range വെസ്റ്റ് ബാങ്കില്‍ ഒരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടു
ജറൂസലം: ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരു ഫലസ്തീനിയെക്കൂടി ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 73 ഫലസ്തീനികളും ഒമ്പത് ഇസ്രായേലികളും കൊല്ലപ്പെട്ടു. ജെനിന്‍ നഗരത്തിന് സമീപമുള്ള ജെലമഹ് ചെക്പോയന്‍റിന് സമീപമാണ് കൊലപാതകം നടന്നത്. ഒരു ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം തടവിലാക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.