ചൈനീസ് പടക്കപ്പല്‍ വിവാദദ്വീപില്‍ എത്തിയെന്ന് ജപ്പാന്‍

ടോക്യോ: ചൈനീസ് തീരദേശസേനയുടെ പടക്കപ്പല്‍ ആയുധങ്ങളുമായി വിവാദദ്വീപിന്‍െറ തീരങ്ങളിലത്തെിയെന്ന് ജപ്പാന്‍ ആരോപിച്ചു. കിഴക്കന്‍ ചൈനാ സമുദ്രത്തിലെ സെന്‍കാരു ദ്വീപിലാണ് ശനിയാഴ്ച ചൈനീസ് പടക്കപ്പല്‍ പ്രത്യക്ഷപ്പെട്ടത്. ആള്‍പ്പാര്‍പ്പില്ലാത്ത ഈ ദ്വീപ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ചുവരുകയാണ് ചൈന.

ഡയോസ് എന്ന പേരാണ് ചൈനക്കാര്‍ ഈ ദ്വീപിന് നല്‍കിയിരിക്കുന്നത്. ദ്വീപിന് മുകളില്‍ നേരത്തേ ചൈനീസ് വിമാനം പ്രത്യക്ഷപ്പെട്ടത് വിവാദത്തിന് തിരികൊളുത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഒരു പടക്കപ്പലിന്‍െറ സാന്നിധ്യമെന്ന് ജപ്പാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പീരങ്കികള്‍ക്ക് സമാനമായ ആയുധങ്ങള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ടത്രെ. ചൈനീസ് തീരദേശസേനയുടെ ആയുധങ്ങള്‍ വഹിക്കാത്ത രണ്ടു കപ്പലുകളും എത്തിയിട്ടുണ്ട്.

ശനിയാഴ്ച പ്രത്യക്ഷപ്പെട്ട കപ്പല്‍ ചൊവ്വാഴ്ചയും വിവാദദ്വീപിന്‍െറ തീരമേഖലയില്‍ പ്രത്യക്ഷപ്പെട്ടതായി ജപ്പാന്‍ ആരോപിച്ചു. 2012ല്‍ ദ്വീപുകളില്‍ ദേശസാത്കരണം പ്രഖ്യാപിച്ച ജപ്പാന്‍െറ നടപടി ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇത് ഉഭയകക്ഷിബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.