ബെയ്ജിങ്: ചൈനയിലെ വ്യവസായ നഗരമായ ഷെന്‍ഷെനെ വിഴുങ്ങി കഴിഞ്ഞദിവസമുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം 91 ആയി. മണ്ണുനീക്കല്‍ ഇനിയും എങ്ങുമത്തൊത്തതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞും അകത്തു കുടുങ്ങിയവരെക്കുറിച്ച് സൂചനകളൊന്നുമില്ല. ശക്തമായ മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്. കാണാതായവരില്‍ 32ഓളം പേര്‍ സ്ത്രീകളാണ്. നഗരപ്രദേശത്ത് ചൈനയുടെ ചരിത്രത്തിലുണ്ടായ വലിയ ദുരന്തങ്ങളിലൊന്നാണ് ഷെന്‍ഷനിലേത്. നിര്‍മാണാവശ്യങ്ങള്‍ക്കായി മാറ്റിയ വന്‍ മണ്‍കൂനയും കെട്ടിടാവശിഷ്ടങ്ങളും തകര്‍ന്നുവീഴുകയായിരുന്നു.
14 ഫാക്ടറികള്‍, മൂന്നു താമസകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 33 കെട്ടിടങ്ങള്‍ തകര്‍ന്നു. ഷെന്‍ഷെന്‍െറ ദക്ഷിണമേഖലയില്‍ വ്യവസായ പാര്‍ക്കിലെ ഗ്യാസ് സ്റ്റേഷനില്‍ സ്ഫോടനവുണ്ടായി. ഹോങ്കോങ് അതിര്‍ത്തി പ്രദേശത്തുള്ള വികസിത നഗരമാണ് ഷെന്‍ഷെന്‍. മണ്ണ് നീക്കംചെയ്യാനും കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുതുതായി നിയോഗിച്ച 1200 പേരടക്കം 2906 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. സൈന്യത്തിന്‍െറ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ കാണാതായവരെ കണ്ടത്തൊനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.