Posted On
date_range Updated On
date_range റമാദി ഉടന്‍ തിരിച്ചുപിടിക്കുമെന്ന് പ്രതിരോധമന്ത്രി
ബഗ്ദാദ്: യു.എസ് സഖ്യസേനയുടെ പിന്തുണയോടെ റമാദി ഐ.എസില്‍നിന്ന് ഈ മാസാവസാനത്തോടെ തിരിച്ചുപിടിക്കുമെന്ന് ഇറാഖ് പ്രതിരോധമന്ത്രി ഖാലിദ് അല്‍ ഒബീദി. ഈ മാസമാദ്യം റമാദിക്കു സമീപമുള്ള അല്‍തമീം ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചിരുന്നു. 2014 മേയിലാണ് റമദി ഐ.എസ് പിടിച്ചെടുത്തത്. മേഖല തിരിച്ചുപിടിക്കാന്‍ ഇറാഖിസൈന്യം പോരാട്ടം തുടരുകയാണ്. അല്‍ തമീമില്‍ ഐ.എസിനെതിരായ വിജയം സൈന്യത്തിന് ആവേശംപകര്‍ന്നിട്ടുണ്ട്. യൂഫ്രട്ടീസ് നദി വഴിയാണ് തീവ്രവാദസംഘം ആയുധങ്ങള്‍ ഇറാഖിലേക്ക് കടത്തുന്നത്. യൂഫ്രട്ടീസിന്‍െറ ഇരുകരകളിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ഐ.എസിനെ മേഖലയില്‍നിന്ന് തുരത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.